District News
പനമരം: നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തെക്കുംതറ കാരാറ്റപ്പടി മരമൂല ഉന്നതിയിലെ അശോകന്റെ മകൻ അപ്പു (32) ആണ് മരിച്ചത്. ഏച്ചോം കനാൽ പരിസരത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു അപകടം. അപ്പുവിനൊപ്പമുണ്ടായിരുന്ന സഹോദരപുത്രൻ ഹരീഷിന് ഗുരുതരമായി പരിക്കേറ്റു. ഹരീഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
District News
കുതിരാൻ: ദേശീയപാത കൊമ്പഴയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കൊമ്പഴ മുണ്ടേക്കാട്ടിൽ വീട്ടിൽ പരേതനായ സണ്ണിയുടെ മകൻ ഫെബിൻ(28) ആണ് മരിച്ചത്. സംസ്കാരം ഇന്ന് നാലിന് കൊമ്പഴ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. അമ്മ: സലോമി. സഹോദരൻ: ബിബിൻ.
ശനിയാഴ്ച രാത്രി പത്തോടെയാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വച്ച് ഫെബിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫെബിൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാണിയംപാറ കണ്ണൻചിനയത്ത് രാജീവ് ചികിത്സയിൽ തുടരുകയാണ്.
Kerala
നെടുമങ്ങാട്: ബൈക്കുകൾ കൂട്ടിയിടിച്ചു മൂന്നു യുവാക്കൾ മരിച്ചു. കുളപ്പട പാതാരി മൂല ശ്രീലാൽ (25), കുളപ്പട മൊണ്ടിയോട് രാജേഷ് (21),കുളപ്പട പത്തേക്കർ ബിനോയ് (21) എന്നിവരാണ് മരിച്ചത്.
പരുത്തിക്കുഴി ബൈബിൾ കോളജിനു സമീപം താമസിക്കുന്ന അഭിനവിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉഴമലയ്ക്കൽ ആശുപത്രിക്കും കാര നാടിനും ഇടയിൽ ഇന്നലെ രാത്രി പതിനൊന്നായിരുന്നു അപകടം. നെടുമങ്ങാടുനിന്ന് ആര്യനാട്ടേക്കും എതിർ ദിശയിലും വന്ന ബൈക്കുകൾ തമ്മിലാണ് കൂട്ടിയിച്ചത്.
District News
മുക്കം: നവീകരണത്തിനു ശേഷം അപകട മരണങ്ങള് ഒഴിയാതെ കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത. മുക്കം -അരീക്കോട് റോഡില്‍ കറുത്തപറമ്പിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
കറുത്തപറമ്പ് കുവ്വപറമ്പത്ത് കെ.പി. വാസുവിന്റെ മകന് കെ.പി സച്ചിന് 29) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം. സച്ചിന് സഞ്ചരിച്ച ബൈക്കിനെ എതിര്‍ദിശയില്‍ മുക്കം ഭാഗത്തുനിന്നു വന്ന പാല്‍വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ മണാശേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. മാതാവ്: ബിന്ദു. സഹോദരങ്ങള്‍: ബിനീഷ, വിപിന്‍.
District News
കല്ലടിക്കോട്: വീട്ടിലേക്ക് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ നിയന്ത്രണം തെറ്റ് നിലത്തുവീണ വീട്ടമ്മ മരിച്ചു.
കാഞ്ഞിക്കുളം തെക്കുംകര കാപ്പുകാട് സത്യഭാമ(61) ആണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. മക്കൾ: വിഷ്ണുദാസ്, ജിഷ്ണുദാസ്.
Kerala
ചേര്‍ത്തല: ബൈക്ക് അപകടത്തിൽ ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്ക് ദാരുണാന്ത്യം. ചേര്‍ത്തല വാരനാട് കുപ്പക്കാട്ട് രേവതി ഡ്രൈവിംഗ് സ്കൂൾ ഉടമ കെ.കെ. സതീശന് (60) ആണ് മരിച്ചത്. കെഎസ്ഇബി റിട്ട. ഓവര്‍സിയറാണ്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ചേര്‍ത്തല കാളികുളത്തു വച്ച് നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപെട്ട് സതീശന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു. ഭാര്യ: ഗീത, മക്കള്‍: അഭിരാമി, അനന്തനാരായണന്‍.
District News
പേരൂർ: കറുത്തേടം ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന കൊട്ടാരത്തുമാലിയിൽ കെ.ജെ. സ്കറിയ (കുഞ്ഞുമോൻ, 70) ബൈക്ക് ഇടിച്ച് മരിച്ചു.
സംക്രാന്തി ഭാഗത്തുനിന്ന് വന്ന ബൈക്കാണ് ഇടിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 5.39ന് മരിച്ചു. സംസ്കാരം പിന്നീട്.
Kerala
പാലാ: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 27 കാരനായ തമിഴ്നാട് സ്വദേശിക്ക് മാര്‍ സ്ലീവാ മെഡിസിറ്റി പാലായില്‍ നടത്തിയ സങ്കീര്ണമായശസ്ത്രക്രിയകള്ക്കൊടുവില് പുനര്ജന്മം. ഓഗസ്റ്റ് 28 ന് നടന്ന ബൈക്ക് അപകടത്തിനു ശേഷം ഗുരുതരാവസ്ഥയിലാണ് യുവാവിനെ മാര്‍ സ്ലീവായില്‍ എത്തിച്ചത്.
അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കും സ്കാനിംഗിനുമൊടുവില് പാന്‍ക്രിയാസിന്റെ മധ്യഭാഗത്ത് ചതവുപറ്റിയതായും ഇടതു വൃക്കയ്ക്ക് ഗുരുതര പരുക്കും നിരവധി ആന്തരിക പരിക്കുകളും അമിത രക്തസ്രാവം ഉള്ളതായും കണ്ടെത്തി. ആന്തരിക പരുക്കുകള്‍ മൂലം വയറിനകത്ത് രക്തം കെട്ടിക്കിടക്കുന്നതിനെത്തുടര്‍ന്ന് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ റേഡിയോഡയഗ്നോസിസ് ആന്‍ഡ് ഇമേജിംഗ് വിഭാഗം അടിയന്തരമായി പിഗ്ടെയില്‍ ഡ്രെയിന്‍ സ്ഥാപിച്ചു.
പാന്‍ക്രിയാസിന് ഉണ്ടായിരുന്ന ശക്തമായ ചതവിന്റെ ഫലമായി പാന്‍ക്രിയാറ്റിക് ഫ്ലൂയിഡ് ലീക്ക് ചെയ്യുന്നതും ആന്തരിക പരിക്കുകള്‍ മൂലം വയറ്റിനകത്ത് രക്തം കെട്ടിക്കിടക്കുന്നതും അണുബാധ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചതോടെ അവയവങ്ങളുടെ പ്രവര്‍ത്തനവും ജീവനും സംരക്ഷിക്കുന്നതിനായി ഡയഗ്നോസ്റ്റിക് ലാപറോസ്കോപ്പിയും പെരിറ്റോണിയല്‍ ഡ്രെയിനേജുമടക്കമുള്ള അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി.
പാന്‍ക്രിയാസിലും ഉദരാവയവങ്ങളിലും വലിയ തോതില്‍ നെക്രോസിസ് രൂപപ്പെട്ടിരുന്നതിനെ തുടര്‍ന്ന് സെപ്റ്റംബറില്‍ ലാപറോട്ടമി നടത്തി നശിച്ച ടിഷ്യുകള്‍ നീക്കം ചെയ്തു. പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെ പാന്‍ക്രിയാസിന്റെ വാല്‍ഭാഗവും സ്പ്ലീനും നീക്കം ചെയ്യുകയും ട്യൂബ് ജെജുനോസ്റ്റമി നടത്തുകയും ചെയ്തു.
ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള ദിവസങ്ങളില്‍ രോഗിക്കുണ്ടായ എന്ററോക്യൂട്ടേനിയസ് ഫിസ്റ്റുല മാര്‍ സ്ലീവാ മെഡിസിറ്റിയിലെ വിദഗ്ധ സംഘം നിയന്ത്രിത ഫിസ്റ്റുലയായി മാറ്റി ചികില്‍സിച്ചു. ദീര്‍ഘകാല ഐസിയു പരിചരണം, മെഡിക്കല്‍ മാനേജ്മെന്റ്, കര്‍ശനമായ ഡയറ്റ് നിയന്ത്രണം, ഇന്ഫെക്ഷന് നിയന്ത്രണം, ഫിസിയോതെറാപ്പി എന്നിവയിലൂടെ രോഗിയുടെ രോഗാവസ്ഥ ക്രമേണ മെച്ചപ്പെട്ടു. മൂന്നര മാസത്തോളം നീണ്ട ചികിത്സയ്ക്ക് ശേഷം രോഗി സാധാരണ ഭക്ഷണം കഴിക്കുന്ന നിലയിലേക്കു മടങ്ങിയതോടെ നവംബര്‍ 30 ന് ഡിസ്ചാര്‍ജ് ചെയ്തു.
സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കെ.പി.മഞ്ജുരാജയുടെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. എ.ജി. ഹരിശങ്കര്‍, ഡോ. എ.വി. കിരണ്‍ നാഥ് എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചികിത്സ പൂര്‍ത്തീകരിച്ചത്.
അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. ലിബി ജി. പാപ്പച്ചന്, ഡോ. എബി ജോണ്‍, ഡോ. ജയിംസ് സിറിയക്, ഇന്റർവെന്‍ഷണല്‍ റേഡിയോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. രാജേഷ് ആന്റണി, മെഡിക്കല്‍ ഗാസ്ട്രോ എന്ററോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. പ്രിജിത്ത് ഏബ്രഹാം തോമസ്, യൂറോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. വിജയ് രാധാകൃഷ്ണന്, നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. തരുണ്‍ ലോറന്‍സ്, പള്‍മനോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.എസ്. രാജ്കൃഷ്ണന്, ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോസ്കുട്ടി മാത്യു എന്നിവരും മാര്‍ സ്ലീവായിലെ ചികിത്സാ സംഘത്തിന്റെ ഭാഗമായിരുന്നു.
Kerala
കൽപ്പറ്റ: അമ്പലവയൽ ചുള്ളിയോട് റോഡിൽ റസ്റ്റ് ഹൗസിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് മരണം. കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവരാണ് മരിച്ചത്.
രാത്രി 10ഓടെയായിരുന്നു അപകടം. അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ല. ബൈക്ക് നിയന്ത്രണം നഷ്ടമായി പോസ്റ്റിൽ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.